Home | Articles | 

Editorial
Posted On: 07/01/20 07:54
മാമ്മോദീസാ സ്വീകരിച്ച് കുർബാന സ്വീകരിക്കുന്നവൻ ഒരിക്കലും പേടിക്കേണ്ട, അവന് ശിക്ഷാവിധിയില്ലായെന്ന് തറപ്പിച്ച് അച്ചൻ പറയുമ്പോൾ നരകത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടും.

 

സംശയങ്ങൾ മാറ്റിത്തരുമോ?

Praise the Lord.

എന്റെ പേര് എലിസബത്ത് എന്നാണ്. ഞാൻ Qatar ൽ നിന്നാണ് ഇതെഴുതുന്നത്.25 വർഷത്തോളമായി നവീകരണ മേഖലയിൽ പ്രവർത്തിക്കുന്നു.

 

നരകത്തിന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ട ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽക്കൂടി അറിയുവാൻ ഇടയായി. അതുമായി ബന്ധപ്പെട്ട് എന്റെ ചില ബോദ്ധ്യങ്ങൾ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു.

 

പാലാ കൺവെൻഷനിലെ ഡാനിയേലച്ചന്റെ പ്രസംഗങ്ങൾ YouTube ലൂടെ കേൾക്കാൻ ഇടയായി. പനച്ചിക്കൽ അച്ചന്റെ അടുത്തിടെ ഇറങ്ങിയ ഒരു പ്രസംഗവും പെന്തക്കോസ്തു സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് വന്ന ബ്രദർ സജിത്ത്, സഭയിൽ വന്നതിനു ശേഷം നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗങ്ങളും കേൾക്കാൻ സാധിച്ചു.

 

(ഡാനിയേലച്ചനോടും പനച്ചിക്കലച്ചനോടുമുള്ള സ്നേഹവും ബഹുമാനവും സൂക്ഷിച്ചു കൊണ്ടും അവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടും തന്നെ ഇതെഴുതുന്നു.ഞാൻ രണ്ടു പേരുടേയും ധ്യാനങ്ങൾ ആദ്യകാലങ്ങളിൽകൂടിയിട്ടുണ്ട്. എന്നെ അത് സ്വാധീനിച്ചിട്ടുമുണ്ട്. ഡാനിയേലച്ചന്റെ Classകൾ പലർക്കും അയച്ചുകൊടുത്തിട്ടുമുണ്ട്.)

 

ഈ അച്ചന്മാരുടെ ചില പ്രസംഗങ്ങൾ വിശ്വാസികളിൽ വരുത്തിയ ചില സംശയങ്ങൾക്ക് പാമ്പ്ളാനി പിതാവ് നല്കിയിരിക്കുന്ന voice record ഉം വട്ടായിലച്ചന്റ you tube post ഉം കണ്ടു..

 

 

കത്തോലിക്കാസഭയിലെ ഒരു വിശ്വാസി എന്ന നിലയിലും
ആത്മരക്ഷയ്ക്കു വേണ്ടി നല്കപ്പെട്ട കൃപയോട് ചേർന്ന് അധ്വാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തി നിലയിലും, എനിക്കുണ്ടായ ചില ചിന്തകൾ (ആശങ്കകൾ)ആണ് ഞാൻ പങ്കുവയ്ക്കുന്നത്.

 

 

ആരും പൂർണ്ണരല്ലായെന്നിരിക്കെ, തെറ്റുകൾ സ്വാഭാവികമാണ്. എന്നാൽ പ്രബോധനങ്ങളിൽ തെറ്റു വന്നാൽ അതിന്റെ impact ഗൗരവതരമായിരിക്കും.
പ്രബോധനങ്ങൾ മൂലം തെറ്റായ ബോധ്യങ്ങൾ കൊടുക്കാതിരിക്കാൻ വൈദീകരും അല്മായരും ഒരുപോലെ ശ്രദ്ധിക്കണം.

 

 

പാമ്പ്ളാനി പിതാവും വട്ടായിലച്ചനും you tube ൽ കിടക്കുന്ന 2019ലെ ഡാനിയേലച്ചന്റെ video കൾ സമയമെടുത്ത് കാണണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

 

നേത്യത്വത്തിൽ ഇരിക്കുന്നവർ തിരുത്താനും നയിക്കാനും ഉത്തരവാദിത്വപ്പെട്ടവർ ആണല്ലൊ. അച്ചന്റ ആദ്യ classകൾ എല്ലാം വളരെ ശ്രേഷ്ഠമായിരുന്നു. പിന്നീട് അതിൽ മാറ്റം വന്നു.
എന്തേ വേണ്ടപ്പെട്ടവർ അത് ശ്രദ്ധിക്കാതെ പോകുന്നു.
നമ്മൾ യേശുക്രിസ്തുവിനോടൊപ്പം മരിച്ചുയർത്ത് , മഹത്വപ്പെട്ട്,ഇപ്പോൾ ദൈവത്തിന്റെ വലതുഭാഗത്താണിരിക്കുന്നത് എന്ന് ഡാനിയേലച്ചൻ പറയുമ്പോൾ, യേശുക്രിസ്തുവിലൂടെയുള്ള രക്ഷയിൽ വിശ്വസിച്ച്, കൃപയോട് ചേർന്ന് അധ്വാനിച്ച്, വിശുദ്ധ ജീവിതം നയിച്ച്, വിജയം വരിക്കുന്നവന്(സ്നേഹത്തിന്റെ പൂർണ്ണത) ദൈവം നൽകുന്ന ഇരിപ്പിടമാണതെന്ന വെളിപാട് 3:21 നെ എങ്ങനെയാണ് കാണേണ്ടത്?
ഇനി ഇങ്ങനെ തന്നെ മുമ്പോട്ട് പോയാൽ മതി ,ആത്മരക്ഷയ്ക്കായി അധ്വാനം വേണ്ടാന്ന ചിന്തയിലേക്ക് സാധാരണ വിശ്വാസി നയിക്കപ്പെടില്ലേ?


ഇപ്പോൾ
യേശു ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവർക്ക് ഇനി ശിക്ഷാവിധിയില്ലായെന്ന വചനം എടുത്ത് ,"ഐക്യപ്പെടൽ നടക്കുന്നത് ഓരോ കുർബാന സ്വീകരണത്തിലൂടെയുമാണ് എന്ന് അച്ചൻ പഠിപ്പിക്കുന്നതുവഴി അയോഗ്യതയോടെയും ഒരുക്കമില്ലാതെയും വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ തങ്ങൾ ഇപ്പോൾ യഥാർത്ഥത്തിൽ സഭയിലെ വിശുദ്ധർ പറയുന്ന *"ദൈവൈക്യത്തിൽ " ആണെന്ന് തെറ്റിദ്ധരിച്ച്, ആത്മരക്ഷയ്ക്കു വേണ്ടി യുള്ള(ഫിലി:2:12) അധ്വാനങ്ങളിൽ നിന്ന്, പുറകോട്ട് പോകില്ലെ?*

 

മാമ്മോദീസാ സ്വീകരിച്ച് കുർബാന സ്വീകരിക്കുന്നവൻ ഒരിക്കലും പേടിക്കേണ്ട, അവന് ശിക്ഷാവിധിയില്ലായെന്ന് തറപ്പിച്ച് അച്ചൻ പറയുമ്പോൾ നരകത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടും. നിത്യ ശിക്ഷ അനുഭവിക്കുന്ന അവസ്ഥയാണല്ലൊ നരകം.
"നരകം ഇല്ലാന്ന്" ഡാനിയേലച്ചൻ പഠിപ്പിക്കുന്നില്ലായെന്ന്
പാംപ്ലാനി പിതാവ് പറഞ്ഞിരിക്കുന്നു. ആയിരിക്കാം. പക്ഷെ, എല്ലാവരും സ്വർഗ്ഗത്തിൽ പിതാവിന്റെ വലത്തിരുന്നു കഴിഞ്ഞു എന്നു പറയുമ്പോൾ നരകത്തിൽ ആരും കാണുകയില്ല എന്നത് അതിൽ തന്നെ വ്യക്തമല്ലേ.
(അതെടുത്തു പറയേണ്ട കാര്യമില്ലല്ലൊ.)

 

പനച്ചിക്കലച്ചൻ ഒരു ചർച്ചയിൽ പറയുന്നത്, "നരകത്തിൽ ആരെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ലാ. അന്ത്യവിധിയിലെ ആരെങ്കിലും നരകത്തിൽ പോകൂ, അപ്പോഴും ആരെങ്കിലും നരകത്തിൽ പോകും എന്ന് ഞാൻ കരുതുന്നില്ലാ" എന്നാണ്.

അപ്പോൾ തനതു വിധിയിലും അതിൽ നടക്കുന്ന സംഭവങ്ങളിലും അച്ചൻ വിശ്വസിക്കുന്നില്ലെ?
അന്ത്യവിധിയിലും ആരും പോകും എന്ന് കരുതുന്നില്ലായെന്നു പറയുമ്പോൾ വിശുദ്ധ മത്തായി 25-ൽ പറയുന്ന കാര്യങ്ങളെ എങ്ങനെ കാണണം. ഈശോ തന്നെയാണല്ലൊ അവിടെ അന്ത്യവിധിയിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നത്.

 

പിതാവ് പറഞ്ഞതനുസരിച്ച് ഈ രണ്ട് വൈദീകരും നരകത്തെക്കുറിച്ച് നീണ്ട ക്ലാസുകൾ എടുത്തിട്ടുണ്ടെങ്കിൽ അവ you tube ൽ upload ചെയ്യണം.
വിശ്വസികൾ അച്ചനിലൂടെയുണ്ടായ സംശയങ്ങളും തെറ്റായ ബോധ്യങ്ങളും നീക്കട്ടെ. എങ്കിലും കൺവെൻഷൻ കേട്ട സാധാരണക്കാരായ ധാരാളം പേരും സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരായതുകൊണ്ട് അവർക്ക് ആര് സത്യം പറഞ്ഞു കൊടുക്കും?

 

അച്ചന്റെ പ്രസംഗം കേട്ട പലരും ഇപ്പോൾ ആശ്വാസത്തിൽ ആണ്. സ്വർഗ്ഗത്തിൽ പോകാൻ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട. കുർബാന സ്വീകരിച്ചാൽ മതി എന്നാണ് അവരുടെ ഇപ്പോഴത്തെ ധാരണ.
" ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതി കുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം."
കുർബാന സ്വീകരിക്കുന്ന കോടികണക്കിന് കത്തോലിക്കാ വിശ്വാസികളിൽ എത്ര പേർ ഈ നിത്യജീവൻ പ്രാപിക്കും.?

 

പിതാവേ, അങ്ങ് തിരുസഭയെക്കുറിച്ചും ബൈബിളിനെക്കുറിച്ചുമൊക്കെ ഞങ്ങളെ പഠിപ്പിക്കുന്ന മഹത് വ്യക്തിയാണ്. ഞാൻ അതിന്, ദൈവത്തിനും അങ്ങേയ്ക്കും നന്ദി പറയുന്നു.
ഒരു കാര്യം കൂടി അങ്ങു ചെയ്യണം.


*ധ്യാനഗുരുക്കൻമാരുടെ പഠിപ്പിക്കൽ സഭാപ്രബോധനങ്ങളിൽ നിന്നും വ്യതിചലിക്കുന്നുണ്ടോ എന്നറിയാൻ , വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തുന്നുണ്ടോന്നറിയാൻ ക്രമീകരണങ്ങൾ ഉണ്ടാക്കണം.**

Random checking നടത്തണം.
ഡാനിയേലച്ചൻ സഭയ്ക്ക് നല്ലൊരു മുതൽക്കൂട്ടാകും ശരിയായ guidance കിട്ടിയാൽ. അച്ചന്റെ പ്രസംഗ ചാതുര്യം സത്യപ്രബോധങ്ങൾ മാത്രം കൊടുക്കാൻ ഉപയോഗിക്കപ്പെടട്ടേയെന്ന് പ്രാർത്ഥിക്കുന്നു.
കാരണം ഒരു പ്രസംഗത്തിൽ ഞാൻ കേട്ടു അദ്ദേഹം പറയുന്നത്, പഴേതൊക്കെ എന്റെ വിവരക്കേടു കൊണ്ട് പറഞ്ഞതാണ് എന്ന്.
സത്യപ്രബോധനം ആദ്യമേ നൽകിയാൽ പിന്നീട് തിരുത്തേണ്ടി വരില്ലല്ലൊ . തന്നെയുമല്ല, ആദ്യം അച്ചനെ കേട്ടവർ പിന്നീട് തിരുത്തിയ പ്രസംഗം കേട്ടില്ലെങ്കിൽ അവരുടെ ആത്മസ്ഥിതിയെന്താകും?


ഡാനിയേലച്ചന്റെ ആദ്യകാല പഠിപ്പിക്കൽ വളരെ കൃത്യമായിരുന്നു. എന്നാൽ കുറച്ചു നാളായി പ്രോട്ടസ്റ്റന്റ് ദൈവശാസ്ത്രം അതിൽ കലരുന്നുണ്ട് (ഗൾഫ് നാടുകളിലെ ജോലിക്കിടയിൽ പ്രോട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട സുഹൃത്തുക്കളിൽ നിന്നും അവരുടെ പ്രാർത്ഥനകളിൽ നിന്നും ഞാനത് മനസ്സിലാക്കിയിട്ടുണ്ട്‌. )
പ്രോട്ടസ്റ്റൻന്റ് English പ്രാസംഗികരുടെ പ്രസംഗങ്ങൾ കേട്ടിട്ട് അങ്ങനെ തന്നെ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസംഗിക്കുന്നതാണെന്ന് കാര്യം അറിയാവുന്നവർക്കു മനസ്സിലാകും.അങ്ങനെ ചെയ്യുന്ന മറ്റു വ്യക്തികളും ശുശ്രൂഷാ മേഖലകളിൽ ഉണ്ട്.

 

പിതാവേ, ബ്രദർ തോമസ് പോൾ, ഇനി ആരും സ്വർഗ്ഗത്തിൽ പോണം എന്ന് പ്രാർത്ഥിക്കേണ്ടാ ഇപ്പോൾ ത്തന്നെ സ്വഗ്ഗത്തിൽ ആണ് എന്നു പഠിപ്പിക്കുന്നു.

അദ്ദേഹവും പഠിപ്പിക്കുന്നു കുർബാന സ്വീകരിച്ചാൽ മതി സ്വർഗ്ഗത്തിൽ പോകും എന്ന്.
"സ്നേഹത്തോടെ എന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് ശിക്ഷാവിധിയില്ല"
എന്നതിൽ സ്നേഹത്തോടെയെന്നതും വലിയ ഒരുക്കം വിശുദ്ധ കുർബാന സ്വീകരണത്തിന് ആവശ്യമാണെന്നതും ഊന്നി പറയുന്നില്ല.

 

പെന്തക്കോസ്തു സഭയിൽ നിന്നു വന്ന ബ്രദർ സജിത്ത് "നരകം ഇല്ലാന്ന് സ്ഥാപിക്കാൻ എടുത്തിരിക്കുന്നത് മണിക്കൂറുകൾ ആണ്. അദ്ദേഹത്തിന്റെ meeting ൽ അനേകം കത്തോലിക്കർ പങ്കെടുക്കുന്നു. കത്തോലിക്കൻ രക്ഷിക്കപ്പെട്ടു കഴിഞ്ഞു, ഇനി ആത്മരക്ഷയ്ക്കായി ഒന്നും ചെയ്യേണ്ടായെന്ന് ബ്രദർ സജിത്ത് ഇപ്പോൾ പഠിപ്പിക്കുന്നു.


പിതാവ് എന്തു നടപടിയാണെടുക്കുക ?
അപ്രകാരമുള്ള ക്ലാസുകൾ നീക്കം ചെയ്യിക്കുമോ.
അനുസരണം അദ്ദേഹം ഇഷ്ടപ്പെടുന്നു എന്ന് പ്രസംഗങ്ങളിൽ പറയുന്നുണ്ട്.
ഇവരെയൊക്കെ തിരുത്തിയില്ലെങ്കിൽ വലിയ അപകടം ഉണ്ടാകും എന്ന് ഞാൻ ഭയപ്പെടുന്നു.


ഈ അവസരത്തിൽ,
വിശുദ്ധനായ അഗസ്റ്റി ന്റെ വാക്കുകൾ ഓർക്കുന്നു.
"നിന്റെ സമ്മതം കൂടാതെ നിന്നെ സ്യഷ്ടിച്ച ദൈവത്തിന് നിന്റെ സമ്മതം കൂടാതെ നിന്നെ രക്ഷിക്കാനാകില്ല."


വിശുദ്ധ ഫൗസ്തീന, തനിക്ക് നരകത്തിന്റെ ദർശനം കിട്ടിയപ്പോൾ , തന്റെ ഡയറിയിൽ ഇങ്ങനെയെഴുതി,
"നരകത്തിൽ പോയവരിൽ ഭൂരിഭാഗവും അവിടെ പോകാൻ കാരണം നരകം ഇല്ലായെന്ന് വിശ്വസിച്ചതുകൊണ്ടാണ്‌".


പരിശുദ്ധ ത്രിത്വത്തിലും
കത്തോലിക്കാ സഭയിലും സഭയുടെ വിശ്വാസപ്രമാണത്തിലും ദ്യഢമായി വിശ്വസിച്ചു കൊണ്ട്,
എലിസബത്ത്‌ .
ഖത്തർ .

 

 




Article URL:







Quick Links

മാമ്മോദീസാ സ്വീകരിച്ച് കുർബാന സ്വീകരിക്കുന്നവൻ ഒരിക്കലും പേടിക്കേണ്ട, അവന് ശിക്ഷാവിധിയില്ലായെന്ന് തറപ്പിച്ച് അച്ചൻ പറയുമ്പോൾ നരകത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടും.

സംശയങ്ങൾ മാറ്റിത്തരുമോ? Praise the Lord. എന്റെ പേര് എലിസബത്ത് എന്നാണ്. ഞാൻ Qatar ൽ നിന്നാണ് ഇതെഴുതുന്നത്.25 വർഷത്തോളമായി നവീകരണ മേഖലയിൽ പ്രവർത്തിക്കുന്നു.   നരകത്തിന്റെ അസ്ഥിത്വവു... Continue reading