Home | Articles | 

Editorial
Posted On: 05/01/20 14:32
പ.മറിയത്തിന്റെ പുത്രനായ കർത്താവായ യേശു രക്തം ചിന്തി അർപ്പിച്ച ബലിയാണ് ഓരോ കത്തോലിക്ക പുരോഹിതനും അർപ്പിക്കുന്ന പരിശുദ്ധ കുർബ്ബന

 

*പ.മറിയത്തിന്റെ പുത്രനായ കർത്താവായ യേശു രക്തം ചിന്തി അർപ്പിച്ച ബലിയാണ് ഓരോ കത്തോലിക്ക പുരോഹിതനും അർപ്പിക്കുന്ന പരിശുദ്ധ കുർബ്ബന*

 

വിശുദ്ധ വസ്തുക്കളോടുള്ള അവഹേളxനമാണ് നാലാമത്തെ അടയാളം. യേശു ക്രിസ്തുവിനെ എതിർത്തു നിൽക്കുന്ന അന്തിക്രിസ്തു ( എതിർക്രിസ്തു)വാണ് ഈ കർമ്മം നിർവ്വഹിക്കുന്നത്. അവൻ ദൈവത്തിന്റെ പരിശുദ്ധ ആലയത്തിലേയ്ക്കു പ്രവേശിക്കുകയും അവിടുത്തെ സിംഹാസനത്തിൽ ഉപവിഷ്ടനാവുകയും ചെയ്യും. ദൈവസമാനം അവൻ ആരാധിക്കപ്പെടും.

 

ദൈവം എന്നോ ആരാധ്യമെന്നോ വിളിക്കപ്പെടുന്ന എല്ലാറ്റിനും എതിരായി സ്വയം ഉയർത്തി അവൻ ദൈവ ഭവനത്തിൽ ഇരുന്ന് സ്വയം ദൈവമായി പ്രഖ്യാപിക്കും. സാത്താന്റെ പ്രവൃത്തിയാൽ ,സർവ്വശക്തിയോടും വ്യാജമായ അടയാളങ്ങളോടും അൽഭുതങ്ങളോടും കൂടിയായിരിക്കും ആ അധർമ്മിയുടെ ആഗമനം. അവർക്ക് ഉപദ്രവം വരുത്തുവാനായി സകല കുതന്ത്രങ്ങളും അവൻ ഉപയോഗിക്കും.

 

[ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്‌ക്കുപരി തന്നെത്തന്നെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ അവന്‍ ദൈവത്തിന്‍െറ ആലയത്തില്‍ സ്‌ഥാനം പിടിക്കും.

 

ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത്‌ ഓര്‍ക്കുന്നില്ലേ?
സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന്‌ ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
അരാജകത്വത്തിന്‍െറ അജ്‌ഞാത ശക്‌തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്‌. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്‌ഷപ്പെടും.
കര്‍ത്താവായ യേശു തന്‍െറ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട്‌ അവനെ സംഹരിക്കുകയും തന്‍െറ പ്രത്യാഗ മനത്തിന്‍െറ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.
സാത്താന്‍െറ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,
എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.
അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.
2 തെസലോനിക്കാ 2 : 4-11]

 

പരിശുദ്ധ സ്ഥലത്തു വച്ച് വിശുദ്ധ വസ്തുക്കളെ അവൻ അവഹേളിക്കുന്നത് നിങ്ങൾ കാണും. ദാനിയേൽ പ്രവാചകൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

 

[ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ചവിനാശത്തിന്‍െറ അശുദ്‌ധലക്‌ഷണം വിശുദ്‌ധ സ്‌ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - മത്തായി 24 : 15 ]

വിശുദ്ധ വസ്തുക്കളോടുള്ള കൊടിയ അവഹേളനം എന്താണെന്നു മനസ്സിലാകണമെങ്കിൽ ദാനിയേൽ പ്രവാചകന്റെ പുസ്തകം വായിച്ചാൽ മനസ്സിലാകും.

[ അവന്‍ പറഞ്ഞു: ദാനിയേലേ, നീ നിന്‍െറ വഴിക്കു പോവുക. ഈ വചനം അവസാനദിനംവരെക്കും അടച്ചു മുദ്രവച്ചതാണ്‌.

 

അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും.
നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ്‌ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും.
ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍. ദാനിയേല്‍ 12 : 9-12 ]

 

പരിശുദ്ധ കുർബ്ബാനയാണ് അനുദിന ബലി സൂര്യോദയം മുതൽ അസ്തമയം വരെയും ദഹനബലി കർത്താവിൽ അർപ്പിക്കപ്പെടും. കാൽവരിയിൽ ക്രിസ്തു പൂർത്തിയാക്കിയ ബലിയുടെ പുനരാവർത്തനമാണ് പരിശുദ്ധ കുർബാനയിൽ നടക്കുന്നത്. *പ്രൊട്ടസ്റ്റന്റ് വാദഗതി സ്വീകരിച്ച ജനങ്ങൾ പറയും പരിശുദ്ധകുർബ്ബാന ഒരു ബലിയല്ല മറിച്ച് അന്ത്യത്താഴവേളയിൽ യേശു നടത്തിയ വിരുന്നിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ ഭോജനം മാത്രമാണെന്ന്. അങ്ങനെ പരിശുദ്ധ ബലിയർപ്പണം തിരുസഭയിൽ അമർത്തലാക്കപ്പെടും.* അനുദിന ദിവ്യബലി നിർത്തലാക്കപ്പെടുന്നതിലൂടെ എന്റെ ശത്രുവായ എതിർ ക്രിസ്തു ആഗ്രഹിച്ച വിശുദ്ധ വസ്തുക്കളോടുള്ള അവഹേളനം അവൻ നേടിയെടുക്കും. മൂന്നരവർഷത്തോളം അതായത് ആയിരത്തി ഇരുന്നൂറ്റിത്തൊണ്ണൂറു ദിവസത്തോളം ഈ അവസ്ഥ നിലനിൽക്കും.

 

[നമ്മുടെ ദിവ്യനാഥ വൈദീകരോടു സംസാരിക്കുന്നു. ഖണ്ഡിക 485

നാലാമത്തെ അടയാളം]

ബഹു. ഡാനിയേലച്ചൻ പറയുന്ന രക്തരഹിത ബലി കത്തോലിക്കാ വിശ്വാസത്തിനു കടക വിരുദ്ധമാണന്ന് 2000 വർഷമായി തിരുസഭയിൽ നടക്കുന്ന പ.കുർബാനയുടെ അത്ഭുതങ്ങൾ സാക്ഷിയാക്കി കൊണ്ട് പരിശുദ്ധ അമ്മയോട് ചെർന്ന് വിമലഹൃദയ മക്കൾ പറയുന്നു.
വിമലഹൃദയത്തിന്റെ, മാർട്ടിൻ തോമസ്

 
 
 Article URL:Quick Links

പ.മറിയത്തിന്റെ പുത്രനായ കർത്താവായ യേശു രക്തം ചിന്തി അർപ്പിച്ച ബലിയാണ് ഓരോ കത്തോലിക്ക പുരോഹിതനും അർപ്പിക്കുന്ന പരിശുദ്ധ കുർബ്ബന

*പ.മറിയത്തിന്റെ പുത്രനായ കർത്താവായ യേശു രക്തം ചിന്തി അർപ്പിച്ച ബലിയാണ് ഓരോ കത്തോലിക്ക പുരോഹിതനും അർപ്പിക്കുന്ന പരിശുദ്ധ കുർബ്ബന*   വിശുദ്ധ വസ്തുക്കളോടുള്ള അവഹേളxനമാണ് നാലാമത്തെ അടയാ... Continue reading


ഏക രക്ഷകനെ ഏറ്റുപറയാൻ പകർന്നുകൊടുക്കാൻ നമുക്കുള്ളത് പങ്കുവെക്കാൻ മനസ്സ് കാണിക്കാത്ത ഈ ജനത അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ. ഈ നിസ്സംഗത വിഗ്രഹാരാധനയെക്കാൾ മന്ത്ര വാദത്തെക്കാൾ ഭയാനകമായ പാപമാണ്.

നിസ്സംഗത ഇന്ന് കത്തോലിക്കാ വിശ്വാസം കേരളത്തിൽ മാത്രമല്ല ആഗോളതലത്തിൽ വളരെയധികം ആക്രമിക്കപെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തെയും വൈദികരെയും സന്യസ്തരെയും ദേവാലയത്തെയും സഭാ സ്ഥാപനങ്ങളെയും കൂദാശകളെയും... Continue reading