Home | Articles | 

Editorial
Posted On: 16/04/20 15:07
പച്ചമമായും പുതിയ വേദോപദേശവും

 

ഇന്ന് പച്ചമാമയെ പറ്റിയുള്ള ഒരു വൈദികന്റെ സ്പെഷ്യൽ ക്‌ളാസ് കേൾക്കാൻ സാധിച്ചിരുന്നു . കൊറോണയും പച്ചമമായും തമ്മിൽ ഉള്ള അന്തർധാര ആണ് വിഷയം . മുഴുവൻ കേള്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് കേട്ട ഭാഗം മാത്രം ഒന്ന് പരാമര്ശിക്കാം എന്ന് കരുതി .

"അക്രൈസ്തവരുടെ ദേവ വിഗ്രഹങ്ങളെ ദൈവത്തോട് ബന്ധപെടുത്താതെ ഏതു രീതിയിലും ക്രൈസ്തവന് ഉപയോഗിക്കാം .. ഇതൊരു സാർവത്രിക സത്യം ആണ്".....
ഉദാഹരണത്തിന് വായു അഗ്നി ഒക്കെ ദേവന്മാർ ആയതു കൊണ്ട് അത് ഉപയോഗിക്കരുത് എന്ന് പറഞ്ഞാൽ സാധിക്കില്ല .." ഇടക്കെപ്പോഴോ ഇദ്ദേഹം പറയുന്നുണ്ട് .

വായുവും അഗ്നിയും ഒക്കെ മനുഷ്യരുടെ ഉപയോഗിതനായി നിർമിച്ചിരിക്കുന്നത് തന്നെ എങ്കിലും മറ്റു മതസ്ഥർ ദൈവങ്ങൾ എന്ന് കരുതി അവയെ ആരാധിക്കുന്നുണ്ട് അത് കൊണ്ട് നമ്മൾ ശ്വസിക്കാതിരിക്കാമോ? പാകം ചെയ്യാതിരിക്കാമോ എന്നൊക്കെ ഉള്ള മട്ടിൽ സ്ഥാപിച്ചിട്ടു ആരാധനക്കായി അല്ലെങ്കിലും ഒരു വിഗ്രഹം ദേവാലത്തിൽ പ്രതിഷ്ഠിക്കാം എന്ന് പറയുന്നത് വൻ വിവരക്കേടാണ് . കാരണം ദേവാലയം ദൈവാരാധനക്കു ഉള്ളതാണ് . അവിടെ മറ്റു മനുഷ്യ നിർമിത അക്രൈസ്തവ ദേവ വിഗ്രഹങ്ങൾ പ്രെതിഷ്ഠിച്ചാൽ അത് ഒന്നാം പ്രേമണത്തിന്റെ ലങ്കനം ആണ് എന്നതിന് ഒരു പാട് തീയോളജി ഒന്നും പഠിച്ചു കയറ്റണ്ട . കത്തോലിക്കാ ദേവാലയത്തിൽ വെക്കേണ്ട വസ്തുക്കളെ പറ്റി/സ്വരൂപത്തെ പറ്റി കത്തോലിക്കാ മതബോധനം ഇങ്ങനെ പറയുന്നു

"ഒരു സ്വരൂപത്തിനു നൽകുന്ന ക്രൈസ്തവ വണക്കം അതിന്റെ ആധി രൂപത്തിലേക്ക് കടന്നു ചെല്ലുന്നു . ഒരു സ്വരൂപത്തിനു നൽകുന്ന വണക്കം അത് ചിത്രീകരിക്കപ്പെട്ട വ്യക്തിയെ വണങ്ങുന്നു "തിരുസ്വരൂപത്തിനു നൽകുന്ന ബഹുമാനം ആദരവ് ഉള്ള വണക്കം ആണ് "

ഇപ്പൊ ചോദിക്കും അത് സ്വരൂപം ആയില്ലല്ലോ നമ്മൾ ദേവാലയത്തിൽ വെച്ചത് എന്ന് . ഈ വിഗ്രഹം മറ്റു പുണ്യാളന്മാരുടെ തിരുസ്വരൂപം വഹിച്ചു കൊണ്ട് പോകുന്ന മട്ടിൽ പ്രേദക്ഷിണം നടത്തിയതായും അതെ മട്ടിൽ തന്നെ അൾത്താരക്ക് മുൻപിൽ വെച്ചതായും അറിയുന്നു .എന്നിട്ടാണ് ഈ വക വിശദീകരണം .വിഗ്രഹത്തിനു ശക്തിയില്ല .. എന്ന് വച്ചാൽ അത് പൊക്കി കൊണ്ട് വന്നു ഭവനത്തിൽ വെക്കാം എന്നോ ദേവാലയത്തിൽ വെക്കാം എന്നും അർത്ഥമില്ല

മതബോധനം തന്നെ വ്യക്തമാക്കുന്നു .
"വിഗ്രഹാരാധന അവിശ്വാസികളുടെ മിദ്യയായ ആരാധനയെ മാത്രമല്ല സൂചിപ്പിക്കുന്നത് , അത് വിശ്വാസത്തിനെതിരായ ഒരു സ്ഥിരം "പ്രലോഭനം" ആയി നില നിൽക്കുകയും ചെയുന്നു ."

അതായതു സംഗതി ദൈവം ആണ് എന്ന ലേബലിൽ അല്ല അവതരിപ്പിക്കുന്നത് എങ്കിലും പച്ചമാമ എന്ന് പറയുന്ന വസ്തു പലരുടെയും ദൈവം ആണെന്നും ദേവ വിഗ്രഹം ആണെന്നും വീഡിയോ ചെയ്ത വൈദീകൻ സമ്മതിക്കുന്നുണ്ട് . അവിടെ കൂടി ഇരുന്നവരിൽ പലരും ആ വിഗ്രഹത്തെ ആരാധിക്കുന്ന വംശവും ആണ് . അപ്പോൾ പിന്നെ അതിനെ ദേവാലയത്തിലേക്ക് ആദരപൂർവം വഹിച്ചു കൊണ്ട് ഏക ദൈവത്തിന്റെ മുൻപിൽ പ്രതിഷ്ഠിക്കുമ്പോൾ അത് ഒന്നാം പ്രേമണത്തിന്റെ ലങ്കനം അല്ല എന്ന് പറയുന്നത് ആരെ പറ്റിക്കാൻ ആണ് ? അക്രൈസ്തവ ബിംബാരാധകരുടെ പ്രീതിക്കായിട്ടാണ് ചെയ്തത് എങ്കിലും സാധാ വിശ്വാസിക്ക് ഇത് ഉണ്ടാകുന്ന പ്രെലോഭനം വളരെ വലുതാണ് . ഒന്നാമതായി ദൈവം ശപിച്ചു തള്ളിയ ബഹുദേവതവാദത്തെ അംഗീകരിക്കുന്നതായി വിശ്വാസി ആയ ഒരുവന് തോന്നിയേക്കാം ( ഉദ്ദേശം മനഃപൂർവം ആയാലും അല്ലെങ്കിലും )അതൊരു ദുഷ്പ്രേരണ ആണ് . ദുഷ്പ്രേരണ ഉണ്ടാക്കുന്നവൻ ..(ബാക്കി മുഴുമിപ്പിച്ചോളു .) ദുഷ്പ്രേരണ ഉണ്ടായില്ല എന്ന് പറയാൻ ഉദ്ദേശിച്ചെങ്കിൽ അതിനെ ചൊല്ലി ബിഷപ്പുമാരുടെ ഇടയിലും വിശ്വാസികളുടെ ഇടയിലും രണ്ടഭിപ്രായം ഉണ്ടാകാൻ ഇടയില്ലല്ലോ . എന്ത് ആവശ്യത്തിനാണ് ഇത്തരം കോലാഹലങ്ങൾ മനഃപൂർവം പടച്ചു വിടുന്നത് ? മുന്പെതെങ്കിലും മാർപാപ്പാമാർ ചെയ്തിട്ടുണ്ടോ ?

മതബോധനം തുടരുന്നു ..
" യേശു പറയുന്നു "മാമോനെയും ദൈവത്തെയും സേവിക്കാൻ നിങ്ങള്ക്ക് കഴിയുകയില്ല " പല രക്സ്ത സാക്ഷികളും മരിച്ചത് മൃഗത്തെ ആരാധിക്കുന്നതിനു , അങ്ങനെ ആരാധിക്കുന്നതായി നടിക്കുന്നതിനു പോലും വിസമ്മതിച്ചത് കൊണ്ടാണ് . വിഗ്രഹാരാധന ദൈവത്തിന്റെ അനന്യമായ കര്തൃത്വത്തെ തള്ളിപ്പറയുന്നു . തന്മൂലം അത് ദൈവത്തോടുള്ള ഐക്യമായി ഒത്തു പോകുന്നില്ല ."

നമുക്ക് അനേകം രക്ത സാക്ഷികൾ ഉണ്ട് അതിൽ ഏറിയ പങ്കും കൊല്ലപ്പെട്ടത് മറ്റൊരു വിഗ്രഹത്തെ ആരാധിക്കുന്നതി വിസമ്മതിച്ചതിനാണ് . പരസ്യമായി തള്ളി പറഞ്ഞില്ലെങ്കിലും അത് പോലെ ആരാധനാ ഒന്ന് നടിച്ചാൽ മതി എന്ന് പലരും ഉപദേശിച്ചെങ്കിലും , അത് പോലും വിസമ്മതിച്ചു മരണപ്പെട്ടവർ അനേകം ആണ് .പച്ചമാമയെ സംബന്ധിച്ച ചിത്രങ്ങളിൽ കാണാൻ കഴിയുന്നത് ഈ വിഗ്രഹത്തിനു മുൻപിൽ ശിരസു നമിച്ചു നിക്കുന്ന മാർപാപ്പയെ മാത്രമല്ല .. അതിനു മുൻപിൽ കമിഴ്ന്നു കിടന്നു നമസ്കരിക്കുന്ന ഫ്രാൻസിസ്കൻ വൈദീകൻ അടക്കം ഉള്ളവരെ ആണ് .. ഇതൊക്കെ ആണ് പ്രസ്‌തുത വൈദീകൻ ഒന്നാം പ്രേമാണ ലങ്കനം നടക്കാത്ത ഒന്നായി അവതരിപ്പിക്കുന്നത് .( ചിത്രങ്ങളുടെ ആധികാരികത എനിക്കറിയില്ല .. എങ്കിലും ചിത്രങ്ങൾ വൈറല്ആയതു കൊണ്ട് ... ആരും വ്യാജം അല്ലെന്നു പറയാത്ത കൊണ്ട് ..വ്യാജമല്ല എന്ന് തന്നെ കരുതുന്നു )

അക്രൈസ്തവരുടെ ദേവ വിഗ്രഹങ്ങളെ ദൈവത്തോട് ബന്ധപെടുത്താതെ ഏതു രീതിയിലും ക്രൈസ്തവന് ഉപയോഗിക്കാം എന്ന് വൈദീകൻ പറയുന്നത് ഏതു പ്രൈവറ്റ് വെളിപാടിന്റെ പുറത്താണ് എന്ന് മനസിലാകുന്നില്ല . ക്രൈസ്തവ ഭവനങ്ങളിലോ ആരാധനാലയത്തിലോ മറ്റൊരു വിഗ്രഹം സൂക്ഷിക്കുന്നത് പൊതുവെ
ക്രൈസ്തവന് നിഷിദ്ധം ആണ് എന്ന് കരുതുന്നത് തന്നെ ആണ് ക്രൈസ്തവന് ഉചിതം . കത്തോലിക്കന്റെ കുടുംബത്തിൽ ക്രിസ്തുവിന്റെ ചിത്രം പ്രെതിഷ്ഠിക്കുമ്പോൾ ..അതൊരു അടയാളം ആയി പരിഗണിക്കുമ്പോൾ മറ്റു ദേവ വിഗ്രഹങ്ങൾ കൂടെ ഭവനത്തിൽ സൂക്ഷിക്കുന്ന കാര്യം ഈ വിഷുവിനു ചില വാട്സാപ്പ് മെസ്സേജുകളിലും കണ്ടിരുന്നു . ഒരുപക്ഷെ ഇവരെല്ലാം ലിബറൽ വൈദീകരുടെ സ്പെഷ്യൽ മതബോധനം പഠിപ്പിച്ചതിന്റെ ഗുണങ്ങൾ ആകാം . എന്തായാലും ലിബറേഷൻ തീയോളജികർ എന്ന മട്ടിൽ ബിംബാരാധകരായ വൈദീകർ സഭ കീഴടക്കി വേദപാഠം പഠിപ്പിക്കുന്നതിന് മുൻപേ മതബോധനം പഠിപ്പിച്ച എല്ലാ വൈദികർക്കും കന്യാസ്ത്രീകൾക്കും നന്ദി പറയുന്നു.

ഇനി വേറെ ഒന്ന് മാർപാപ്പയെ പറ്റിയുള്ള ഈ വൈദികന്റെ മാത്രമല്ല ഇപ്പോളത്തെ ഭൂരിഭാഗം വൈദികരുടെയും കുഞ്ഞാടുകളുടെയും മറ്റൊരു അന്ധ വിശ്വാസത്തെ പറ്റി ആണ് പറയേണ്ടത് .

🚩മാർപാപ്പ ഒരു കാലത്തും തെറ്റ് പറ്റാത്ത വ്യക്തിയാണ് .

🚩മാർപാപ്പ ഒന്നാം പ്രമാണം അറിഞ്ഞോ അറിയാതെയോ ലങ്കിച്ചാലും അത് നമ്മൾ അംഗീകരിക്കാൻ/അനുകരിക്കാൻ ബാധ്യസ്ഥരാണ് .എന്നാൽ മാത്രമേ നമ്മൾ കത്തോലിക്കർ ആകു .

🚩 മാർപാപ്പ ചെയ്യുന്നതെല്ലാം നമ്മൾ ചെയ്യുകയും ഈച്ചക്കോപ്പി അടിച്ചു അനുകരിക്കുകയും വേണം . ( ഉദാഹരണം മാർപാപ്പ ചായ കുടിക്കുന്ന പോലെ തന്നെ നമ്മൾ കുടിക്കണം .. മാർപാപ്പ നടക്കുന്ന പോലെ തന്നെ നമ്മൾ നടക്കണം..കുമ്പിടുന്നോടത്തൊക്കെ നമ്മൾ പോയി കുമ്പിടണം )

ചുരുക്കി പറഞ്ഞാൽ മാർപാപ്പ ദൈവം തന്നെ ആണ് !!

ഒറ്റവാക്കിൽ പറയട്ടെ , ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ സഭ പഠിപ്പിക്കുന്നില്ല ..എന്ന് മാത്രമല്ല ഒന്നാം പ്രേമാണത്തിന്റെ ലങ്കനത്തിന്റെ മറ്റൊരു വക ബേധവും ആണ് ഇത്തരം തോന്നലുകൾ !! . അപ്പോൾ ഒന്നാം പ്രേമാണമോ, കത്തോലിക്കാ സഭ പഠിപ്പിക്കുന്നതാ ഒന്നും തന്നെ അറിവോ വെളിവോ ഇല്ലെങ്കിലും വീഡിയോ മുഴുവൻ ഒന്നാം പ്രേമാണത്തെ പറ്റിയുള്ള വികലമായ ധാരണകളുടെ അനർഘ നിർഗ്ഗള കുത്തൊഴുക്കാണ് . എങ്കിലും മറ്റാർക്കും ഒന്നാം പ്രമാണം മനസിലാക്കാൻ കഴിവില്ല എന്ന് ഉറക്കെ സ്ഥാപിക്കാൻ വിഫല ശ്രെമവും !!!

ഇനി കൊറോണയുടെ കാര്യം . കൊറോണ വന്നത് പച്ചമാമ കൊണ്ടാണോ എന്ന് ചോദിച്ചാൽ ആണെന്ന് ഉറപ്പിച്ചു പറയാൻ കർത്താവിന്റെ കാര്യസ്‌ഥൻ പണി ഇല്ല എന്ന് പറയുന്ന പോലെ ദൈവ ശാപമേ ഇല്ല എന്ന് പറയാൻ കർത്താവിന്റെ ഗുമസ്ത പട്ടം ഒന്നും ആർക്കും കിട്ടിയിട്ടില്ലല്ലോ . കൊറോണ ശിക്ഷയോ രക്ഷയോ എന്ത് തന്നെ ആയാലും കർത്താവിന്റെ നിയമങ്ങളും പ്രമാണങ്ങളും അണുകിട തെറ്റാതെ പാലിക്കാൻ നാം കടപ്പെട്ടവർ ആണെന്ന് മാത്രം അറിയാം . പക്ഷെ പച്ചമാമയെ മുൻപിൽ നിർത്തിയ ശേഷം വിഗ്രഹമില്ല വിഗ്രഹാർപ്പിതം ഇല്ല എന്നൊക്കെ വിളിച്ചു കൂവുന്നത് ശുദ്ധ ശുംഭത്തരം ആണ് . വിഗ്രഹവും ഉണ്ട് വിഗ്രഹാർപിതവും ഉണ്ട് . അതിനെ ചൊല്ലി കൊല്ലപ്പെട്ടവരും ഉണ്ട് . വേറെ ഒന്ന് വിഗ്രഹവും ഇല്ല വിഗ്രഹാർപിതവും ഇല്ല എന്ന് സ്ഥാപിച്ച ശേഷം ധൈര്യ പൂർവം അങ്ങട് ആരാധിച്ചോളു എന്ന് പറയുന്ന ഉപദേശം ആരുടേതാണെ??

ഏക ദൈവത്തിന് കിട്ടേണ്ട ആരാധന കൊതിക്കുന്ന ഒരു വ്യക്തി കൂടെ വചനത്തിൽ ആദിമുതൽ ഉണ്ട് . അതിനായി സാക്ഷാൽ ദൈവത്തെ തന്നെ പ്രലോഭിപ്പിക്കുന്ന സന്ദർഭങ്ങളും ഉണ്ട്. പല രൂപത്തിലും വന്നേക്കും ചിലപ്പോൾ രൂപമേ ഇല്ല എന്ന് പറഞ്ഞും വന്നേക്കും ..

(ഇതിനർത്ഥം ഞാൻ മാർപാപ്പയെ തള്ളുന്നു എന്നല്ല .. പക്ഷെ മാർപാപ്പയെ പറ്റി ഉള്ള സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കുകയും,മാർപാപ്പ ദൈവത്തിനും മേലെ ... മാര്പാപ്പക്കെ തെറ്റ് പറ്റില്ലെന്നുള്ള ചില വൈദീകരുടെ പാഷാണ്ഡതയെ തള്ളുകയും ചെയുന്നു എന്നാണ് ..)
Extra notes..
@jose vallant and Jubily Mathai പറഞ്ഞ വാക്യങ്ങൾ കൂടെ ചേർക്കുന്നു...
കേരളത്തിലെ മാമാ മാധ്യമങ്ങളുടെ അതേ രീതി ഒരു വൈദീകൻ പബ്ലിസിറ്റിക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് എത്രയോ മോശമാണ്.ഒന്നേ പറയാനുള്ള... ദൈവശാസ്ത്രവും, തിയോളജിയും ഒക്കെ സഭയുടെ ചിലവിൽ പഠിച്ചിട്ട് ദൈവജനത്തെ വഴിതെറ്റിക്കരുത്...

വിഗ്രഹാർപ്പിത ഭക്ഷണത്തെ കുറിച്ച് പറയാൻ പൗലോസ് ശ്ലീഹായെ കൂട്ടുപിടിക്കുമ്പോൾ... പൗലോസ് ശ്ലീഹാ പറഞ്ഞ താഴേയ്ക്കുള്ള വാക്യങ്ങൾ കൂടി വായ്ക്കാൻ മനസു കാണിച്ചിരുന്നെങ്കിൽ

ഭക്‌ഷണം നമ്മെദൈവത്തോട്‌ അടുപ്പിക്കുകയില്ല. ഭക്‌ഷിക്കാതിരിക്കുന്നതുകൊണ്ട്‌ നമ്മള്‍ കൂടുതല്‍ അയോഗ്യരോ ഭക്‌ഷിക്കുന്നതുകൊണ്ട്‌ കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല.

നിങ്ങളുടെ സ്വാതന്ത്യ്രം ബലഹീനര്‍ക്ക്‌ ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്‌ക്കു കാരണമാകാതിരിക്കാന്‍ സൂക്‌ഷിക്കണം.

എന്തെന്നാല്‍, അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്‌ഷ ണത്തിനിരിക്കുന്നതായി ദുര്‍ബലമനസ്‌സാക്‌ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പി ച്ചഭക്‌ഷണസാധനം കഴിക്കാന്‍ അത്‌ അവനു പ്രോത്‌സാഹനമാകയില്ലേ?

അങ്ങനെ നിന്‍െറ അറിവ്‌ ക്രിസ്‌തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശ കാരണമായിത്തീരുന്നു.

ഇപ്രകാരം, സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്‌ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു.

അതിനാല്‍, ഭക്‌ഷണം എന്‍െറ സഹോദരനു ദുഷ്‌പ്രരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്‌ഷിക്കുകയില്ല.
1 കോറിന്തോസ്‌ 8 :8 : 13
Jose Sebastian Devasiaവിഗ്രഹാലയങ്ങളില്‍ സന്ദര്‍ശനം നടത്താനും മറ്റുള്ളവരെ ഈ തിന്മയിലേക്കു നയിക്കാനുമായി സാത്താന്റെ സേവകര്‍ ബൈബിളില്‍പ്പോലും കൈകടത്തി എന്നതാണ് ജാഗ്രതോടെ കാണേണ്ടത്! വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കരുതെന്ന ഉപദേശം നല്‍കിയിരിക്കുന്ന ഭാഗത്തുതന്നെ സാത്താന്‍ ഇടപെട്ടു! വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണസാധനങ്ങളെക്കുറിച്ചു വ്യക്തമായ വിവരണം കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ നല്‍കിയിട്ടുണ്ട്. ഗ്രീക്ക് മൂലത്തിലുള്ള യഥാര്‍ത്ഥ വിവരണം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയവര്‍ കൌശലപൂര്‍വ്വം ചില മാറ്റങ്ങള്‍ വരുത്തി. നേരേ വിപരീതമായ അര്‍ത്ഥം വരുന്ന ഈ പരിഭാഷ നോക്കുക: "ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം"(1കോറി:8;4). ഇതു വായിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം വിഗ്രഹം ഇല്ലെന്ന ചിന്തയിലേക്കു നയിക്കപ്പെടുകയും വിഗ്രഹങ്ങളെ വിഗ്രഹമല്ലെന്നു ധരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. എന്നാല്‍, ഇത്തരത്തില്‍ ഒരു വിവരണം മൂലഗ്രന്ഥത്തില്‍ ഇല്ലെന്നതാണു സത്യം! മൂലഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നത്, വിഗ്രഹം എന്നൊന്നില്ല എന്നല്ല; മറിച്ച്, വിഗ്രഹം ഒന്നുമല്ല എന്നാണ്! ചെറിയൊരു കൗശലത്തിലൂടെ വിപരീത അര്‍ത്ഥം വരുന്ന വിവരണം നടത്തിയത് സഭയിലെ വിഗ്രഹാനുരാഗികളാണ്!

Kiran..
Article URL: