Search in mypatish.net platform
സത്യവിശ്വാസം നേരിടുന്ന വെല്ലുവിളികൾ
അപ്പസ്തോലന്മാരിൽ നിന്ന് നമുക്ക് ലഭിച്ച വിശ്വാസനിക്ഷേപത്തെ (Deposit of Faith) തകിടം മറിക്കാൻ ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ , കത്തോലിക്കാ സഭയ്ക്കകത്തെ ഭൂരിപക്ഷം മേലാധികാരികൾ പോലും നിശബ്ദമായിരിക്കുമ്പോൾ...നമ്മുടെ വിശ്വാസത്തിന്റെ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാൻ നടത്തുന്ന ശ്രമങ്ങളെ സത്യവിശ്വാസം ഉപയോഗിച്ച് പരസ്യമായി എതിർക്കുന്നത് സ്നേഹത്തിന് വിരുദ്ധമായി കാണുന്നത് വലിയ അപകടമാണ്. സ്നേഹത്തിന്റെ ക്രമം തെറ്റലും സ്നേഹ നിരസനവുമാണ് പാപമെന്നുള്ള തിരിച്ചറിവിൽ നിന്ന് കൊണ്ട് വേണം ഇത് മനസിലാക്കാൻ...പരസ്യമായി നടത്തുന്ന വിശ്വാസത്തിലെ ആശയകുഴപ്പത്തെ സത്യവിശ്വാസത്താൽ [Orthodoxy of Catholic faith] പരസ്യമായി എതിർക്കുന്നത് സ്നേഹ കുറവായി കാണുന്നത് പരിശുദ്ധാത്മാവ് നൽകിയ വിശ്വാസാവബോധത്തോട് [Sensus Fidei] കാണിക്കുന്ന നീതികേടാണ്..കത്തോലിക്കാ വിശ്വാസത്തിനെതിരായുള്ള ഈ അട്ടിമറി നടക്കുന്നത് സഭയുടെ ഉയർന്ന തലങ്ങളിൽ നിന്നുമാണ് , അത് ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ.. സത്യവിശ്വാസത്തെ സ്നേഹിക്കുന്നവരുടെ ഗണം ചെറുതായാലും .. അത് ജീവന്റെ ഗണമാണ്....ചെറിയ അജഗണത്തിന് രാജ്യം നൽകാൻ തയ്യാറുള്ള ഈശോ നാഥൻ തന്റെ സഭയെ ഈ വലിയ ആശയ കുഴപ്പത്തിന്റെ അവസ്ഥയിൽ നിന്നും സത്യവിശ്വാസസംരക്ഷകരാൽ കരകയറ്റുക തന്നെ ചെയ്യും.. സത്യത്തെ കപടസ്നേഹത്താൽ തളച്ചിടുക സാധ്യമല്ല.. അത് മാധ്യമ ശ്രദ്ധ ആഗ്രഹിക്കുന്നവരുടെ ശ്രമമായി കാണുന്നതിനേക്കാൾ ഭൂരിപക്ഷത്തിന്റെ അടിച്ച്മർത്തലിലും തളരാതെ "അവസാന വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കുമെന്ന" ഈശോയുടെ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്നവരായി കാണുന്നത് ഗുണകരമാകുമെന്ന് കരുതുന്നു. "യഹൂദന് ഇടർച്ചയും വിജാതിയന് ഭോഷത്തവുമായ" ഈശോയുടെ സഭയിൽ സത്യവിശ്വാസം പ്രഘോഷിക്കുന്നവരെ ഇടർച്ച നൽകുന്നവർ എന്ന് വിശേഷിപ്പുകയാണെങ്കിൽ അതിൽ അതിശയിക്കേണ്ട കാര്യമില്ല...കത്തോലിക്കാ വിശ്വാസം കൈകാര്യം ചെയ്യുമ്പോൾ ,സ്നേഹവും സത്യവും ഒരു നാണയത്തിന്റെ ഇരുവശമെന്ന പോലെ കാണേണ്ടത് ആവശ്യഘടകമാണ്... വിശ്വാസവിഷയത്തിൽ, സത്യമുപയോഗിച്ചു വ്യക്തികളെ ആക്രമിക്കുന്നത് അപകടമെന്നപോലെ സ്നേഹത്തിന്റെ പേരിൽ സത്യത്തെ മൂടിവയ്ക്കുന്നതും അപകടമാണ് ..
നിത്യസത്യവും നിത്യസ്നേഹവുമായ ഈശോയെ അങ്ങേയ്ക്ക് സ്തുതി.
Jinto Chittilappilly Antony