Home | Articles | 

Editorial
Posted On: 12/05/20 11:39
ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു...............

 

സുവിശേഷ പ്രഘോഷണം എന്നാൽ ബൈബിൾ വചനങ്ങൾ കാണാതെ പഠിച്ചു മറ്റുള്ളവരോട് പറയുന്നത് മാത്രമാണോ ? സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കാൻ സാധിക്കാത്ത കാര്യങ്ങൾ പ്രഘോഷിച്ചിട്ടു അത് ഫലം ചൂടുന്നത് കാണാൻ ആഗ്രഹിക്കുന്നത് ദുരാഗ്രഹമല്ലേ? 


● പരസ്യമായി സത്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു വ്യക്തി പോലും കേരള കത്തോലിക്കാ സഭയിൽ ഇല്ല എന്നത് ഒരു വസ്തുതയാണ്


● യേശു ഏക രക്ഷകൻ എന്ന് പറയുന്ന ധ്യാനഗുരുക്കന്മാരെ നിശബ്ദരാക്കുന്ന  പിതാക്കന്മാർ നിരവധി ഉണ്ട്.


● കേരളത്തിലെ സുവിശേഷവൽക്കരണം വൻ പരാജയം ആയതും സത്യം പറയാൻ ആളില്ല എന്ന കാരണത്താലാണ്.


● വിജാതീയതയെ പുൽകുന്ന വലിയ ഒരു വിഭാഗം കത്തോലിക്കാ വിശ്വാസികൾ കേരളത്തിൽ ഉണ്ട് എന്നത്, യഥാർത്ഥ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നതിൽ KCBCയ്ക് വന്ന ഗുരുതരമായ പിഴവാണ്


● ധ്യാനകേന്ദ്രങ്ങൾ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നതിൽ നിന്ന് മാറി, പകരം രോഗശാന്തി മാത്രം ലക്ഷ്യം വെച്ചു ഇപ്പോൾ നീങ്ങുന്നു


● വിഗ്രഹത്തിന്റെ മുന്നിൽ തമാശയ്ക്ക് പോലും കുമ്പിടുന്നത് തെറ്റാണ് എന്ന് പരസ്യമായി പറഞ്ഞ ബഹു. സേവ്യർഖാൻ അച്ചൻ പച്ചമാമ വിഷയം വന്നപ്പോൾ സത്യം പറയാതെ പതുങ്ങിയത്, വാക്കും പ്രവർത്തിയും രണ്ടാണ് എന്ന് തെളിയിക്കുന്നു. മാർപാപ്പ തെറ്റ് ചെയ്താൽ തിരുത്താൻ പാടില്ല എന്ന ചിന്ത കേരളത്തിൽ മാത്രം എങ്ങനെയോ പൊട്ടി മുളച്ച ചിന്തയാണ്.● പച്ചമാമയെ പോപ്പ് ഫ്രാൻസിസ് ആരാധിച്ചു എന്നത് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ ആളുകൾ പറഞ്ഞതല്ല, മറിച്ച് കത്തോലിക്കാ സഭയിലെ അനേകം പിതാക്കന്മാരും, തിയോളജിയൻമാരും, പുരോഹിതരും ആഗോള സഭയിൽ പരസ്യമായി ഏറ്റു പറഞ്ഞ നഗ്‌ന സത്യമാണ്. ശാലോംആയാലും, പ്രവാചകശബ്ദം ആയാലും, മരിയൻ പത്രമായാലും, ഷെക്കിനാ ആയാലും ആരും സത്യം പറഞ്ഞിട്ടില്ല.


● കേരളത്തിലെ ഭൂരിഭാഗം അൽമായർ, കത്തോലിക്കാ മാധ്യമങ്ങൾ മുന്നോട്ട് നീങ്ങുന്നത് രൂപതകളിൽ/ധ്യാനകേന്ദ്രങ്ങളിൽ/സുവിശേഷവേല ചെയ്യുമ്പോൾ ലഭിക്കുന്ന പണത്തിൽ നിന്നാണ്. സത്യം പറഞ്ഞാൽ ശലോമിൽ നിന്നും, ധ്യാനകേന്ദ്രങ്ങളിൽ നിന്നും പുറത്താക്കും എന്നും പട്ടിണി ആവും എന്നും അറിയുന്നത് കൊണ്ട് ആരും സത്യം പറയുന്നില്ല.

● കേരളത്തിൽ മാത്രം കേട്ട് വരുന്ന ഒരു ചൊല്ലാണ് 


" മാർപ്പാപ്പയെ കുർബാന ചൊല്ലാൻ പഠിപ്പിക്കേണ്ട " എന്നത്


എന്നാൽ വിദേശത്തുള്ള ഒരു ചൊല്ല് ഇതാണ് " Is Pope Catholic "?


ഈ രണ്ട് ചൊല്ലുകൾ നമുക്ക് പറഞ്ഞു തരും എന്ത് കൊണ്ടാണ് Ewtn, Lifesitenews,Church Militant,Gloria.tv, പോലെയുള്ള മാധ്യമങ്ങൾ സത്യം പറയുന്നതും, കേരളത്തിലെ കത്തോലിക്കാ മാധ്യമങ്ങൾ സത്യം പറയാതെ ഇരിക്കുന്നതും.


എന്ത് കൊണ്ട് അവർക്ക് Cardinal Burke, Cardinal Muller, Cardinal Sara, Bishop Athansius, Archbishop Vigano യെ പോലെയുള്ള കർദിനാൾമാരെ ലഭിച്ചത് എന്നും നമുക്ക് പേരിന് പറയാൻ പോലും ഇങ്ങനെയുള്ള പിതാക്കന്മാർ ഇല്ലാത്തത് എന്നും ഈ ചൊല്ലുകൾ നമുക്ക്  പറഞ്ഞു തരും.


വിഗ്രഹർപിത ഭക്ഷണത്തെ കുറിച്ച് തലശ്ശേരി അതിരൂപതയുടെ സഹായ മെത്രാനായ

പാംപ്ലാനി പിതാവിനോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരമല്ല, ആസ്താനയിലെ സഹായ മെത്രാനായ അതനേഷ്യസ് പിതാവിനോട് ചോദിച്ചാൽ ലഭിക്കുന്നത്. അതെന്താ അങ്ങനെ? ഒരേ സഭ, ഒരേ തിയോളജി, ഒരേ ബൈബിൾ, ഒരേ സ്ഥാനം അലങ്കരിക്കുന്നു.. എന്നിട്ടും?


ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു...


ഇത് KCBCയാണ്. യോഗ ചെയ്യരുത് എന്ന് വത്തിക്കാൻ പറഞ്ഞാലും, ഞങ്ങൾ യോഗ ചെയ്യണമെന്ന് പറയും, കാരണം ഞങൾ KCBC എന്ത് പറഞ്ഞാലും സഭയുടെ പ്രബോധനം അറിയാത്ത വിഡ്ഢികളായ വിശ്വാസികൾ വിശ്വസിച്ചോളും... എതിർക്കുന്നവരെ പാപ്പ വിരോധികളായി ഞങ്ൾ മുദ്ര കുത്തും... ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കുKCBC മെയ്3 ന് സർവമത പ്രാർഥന ആഹ്വാനം ചെയ്തതിന് എതിരെ വന്ന പ്രവാചക ശബ്ദം മെയ് 14 മാർപാപ്പ വിളിച്ച സർവമത പ്രാർഥനയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല.. ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു..


നാവിൽ പരിശുദ്ധ കുർബാന സ്വികരിക്കേണ്ട അവകാശം ഉണ്ടെങ്കിലും ഞങ്ൾ കയ്യിൽ മാത്രമേ നൽകു എന്ന് കേരള ബിഷപ്പ്മാർ - ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു...


ലോക് ഡൗൺ 2030 വരെ നീണ്ടു പോയാലും ഞങ്ങൾ കേരള സര്കാരിനോട് കുർബാന അർപ്പിക്കാനുള്ള അനുവാദം ഞങ്ൾ ബിഷപ്പ്മാർ ചോദിക്കില്ല, കാരണം ഏഷ്യനെറ്റും, കൈരളിയും ഞങ്ളെ നികൃഷ്ട ജീവികൾ എന്ന് വിളിക്കും, അത് കൊണ്ട് വിശ്വാസികൾക്ക് കുർബാന കിട്ടിയില്ലെങ്കിലും ഞങ്ൾക്ക് ഞങ്ങളുടെ നല്ല പേര് കാത്തുസൂക്ഷിക്കണം - ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു...


ഞങ്ങളുടെ മതത്തിലെ ആചാരങ്ങൾ നിങ്ങൾ എന്തിനാണ് കോപ്പി അടിക്കുന്നത് എന്ന് ഹിന്ദുക്കൾ ചോദിച്ചാലും ഞങ്ങൾ വീണ്ടും വീണ്ടും അനുകരിക്കുക തന്നെ ചെയ്യും - ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു


ഞങ്ങളുടെ പെണ്കുട്ടികളെ 'നബിയുടെ മക്കൾ' ലൗജിഹാദ് പറഞ്ഞു കൊണ്ട് പോയാലും, ഞങ്ൾ ഇസ്ലാമും- ക്രിസ്തു മതവും ഒന്നാണ് എന്നേ പറയുകയുള്ളൂ - ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു...


 ഈ പോസ്റ്റ് വായിക്കുന്ന എനിക്ക് ഇവയെല്ലാം അറിയാം എങ്കിലും ഞാൻ വാ തുറക്കില്ല, ഞാൻ ജപമാലയുടെ എണ്ണം കൂട്ടില്ല, കാരണം - ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു..


2000 വര്ഷമായുള്ള കത്തോലിക്കാ സഭയുടെ സൗന്ദര്യം കാണാൻ ഭാഗ്യം ലഭിക്കാത്ത ശപിക്കപ്പെട്ട ഒരു സമൂഹമാണ് കേരളസഭയിൽ വിശ്വാസികൾ... ഈ മനോഹാരിത കണ്ട് മാത്രം കത്തോലിക്കാ സഭയിൽ ചേർന്ന വിജാതീയർ ഉണ്ട്...


ഇന്ന് കേരളത്തിൽ അമ്പലവും പള്ളിയും കണ്ടാൽ തിരിച്ചറിയാൻ പറ്റുന്നില്ല. എങ്കിലും ക്രിസ്തു സ്ഥാപിച്ച ഏക സഭ കത്തോലിക്കാ സഭ ആയതിനാൽ മരണം വരെ കത്തോലിക്കാ തിരുസഭയിൽ ഉറച്ച് നിൽകും."ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു", എന്നത് മാറി, "ഇത് കേരളത്തിലെ കത്തോലിക്കാ സഭ ആണെങ്കിൽ ഇവിടെ ക്രിസ്തു പഠിപ്പിച്ചത് പോലെ നടന്നാൽ മതി" എന്ന് പറയുന്ന ഒരു തലമുറ ഉണർന്നു വരട്ടെ എന്നും പ്രാർത്ഥിക്കുന്നു. 🔥🙏🏻


അന്‌ധകാരത്തിന്‍െറ നിഷ്‌ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്‌, പകരം അവയെ കുറ്റപ്പെടുത്തുവിന്‍.

(എഫേസോസ്‌ 5 : 11)


(Ephesians 5:11)


"Take no part in the unfruitful works of darkness, but instead expose them."
Article URL:Quick Links

ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു...............

സുവിശേഷ പ്രഘോഷണം എന്നാൽ ബൈബിൾ വചനങ്ങൾ കാണാതെ പഠിച്ചു മറ്റുള്ളവരോട് പറയുന്നത് മാത്രമാണോ ? സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കാൻ സാധിക്കാത്ത കാര്യങ്ങൾ പ്രഘോഷിച്ചിട്ടു അത് ഫലം ചൂടുന്നത് കാണാൻ ആഗ്രഹിക്ക... Continue reading