Search in mypatish.net platform

 

സത്യവിശ്വാസം നേരിടുന്ന വെല്ലുവിളികൾ

അപ്പസ്തോലന്മാരിൽ നിന്ന് നമുക്ക് ലഭിച്ച വിശ്വാസനിക്ഷേപത്തെ (Deposit of Faith) തകിടം മറിക്കാൻ ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ , കത്തോലിക്കാ സഭയ്ക്കകത്തെ ഭൂരിപക്ഷം മേലാധികാരികൾ പോലും നിശബ്ദമായിരിക്കുമ്പോൾ...നമ്മുടെ വിശ്വാസത്തിന്റെ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാൻ നടത്തുന്ന ശ്രമങ്ങളെ സത്യവിശ്വാസം ഉപയോഗിച്ച് പരസ്യമായി എതിർക്കുന്നത് സ്നേഹത്തിന് വിരുദ്ധമായി കാണുന്നത് വലിയ അപകടമാണ്. സ്നേഹത്തിന്റെ ക്രമം തെറ്റലും സ്നേഹ നിരസനവുമാണ് പാപമെന്നുള്ള തിരിച്ചറിവിൽ നിന്ന് കൊണ്ട് വേണം ഇത് മനസിലാക്കാൻ...പരസ്യമായി നടത്തുന്ന വിശ്വാസത്തിലെ ആശയകുഴപ്പത്തെ സത്യവിശ്വാസത്താൽ [Orthodoxy of Catholic faith] പരസ്യമായി എതിർക്കുന്നത് സ്നേഹ കുറവായി കാണുന്നത് പരിശുദ്ധാത്മാവ് നൽകിയ വിശ്വാസാവബോധത്തോട് [Sensus Fidei] കാണിക്കുന്ന നീതികേടാണ്..കത്തോലിക്കാ വിശ്വാസത്തിനെതിരായുള്ള ഈ അട്ടിമറി നടക്കുന്നത് സഭയുടെ ഉയർന്ന തലങ്ങളിൽ നിന്നുമാണ് , അത് ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ.. സത്യവിശ്വാസത്തെ സ്നേഹിക്കുന്നവരുടെ ഗണം ചെറുതായാലും .. അത് ജീവന്റെ ഗണമാണ്....ചെറിയ അജഗണത്തിന് രാജ്യം നൽകാൻ തയ്യാറുള്ള ഈശോ നാഥൻ തന്റെ സഭയെ ഈ വലിയ ആശയ കുഴപ്പത്തിന്റെ അവസ്ഥയിൽ നിന്നും സത്യവിശ്വാസസംരക്ഷകരാൽ കരകയറ്റുക തന്നെ ചെയ്യും.. സത്യത്തെ കപടസ്നേഹത്താൽ തളച്ചിടുക സാധ്യമല്ല.. അത് മാധ്യമ ശ്രദ്ധ ആഗ്രഹിക്കുന്നവരുടെ ശ്രമമായി കാണുന്നതിനേക്കാൾ ഭൂരിപക്ഷത്തിന്റെ അടിച്ച്മർത്തലിലും തളരാതെ "അവസാന വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കുമെന്ന" ഈശോയുടെ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്നവരായി കാണുന്നത് ഗുണകരമാകുമെന്ന് കരുതുന്നു. "യഹൂദന് ഇടർച്ചയും വിജാതിയന് ഭോഷത്തവുമായ" ഈശോയുടെ സഭയിൽ സത്യവിശ്വാസം പ്രഘോഷിക്കുന്നവരെ ഇടർച്ച നൽകുന്നവർ എന്ന് വിശേഷിപ്പുകയാണെങ്കിൽ അതിൽ അതിശയിക്കേണ്ട കാര്യമില്ല...കത്തോലിക്കാ വിശ്വാസം കൈകാര്യം ചെയ്യുമ്പോൾ ,സ്നേഹവും സത്യവും ഒരു നാണയത്തിന്റെ ഇരുവശമെന്ന പോലെ കാണേണ്ടത് ആവശ്യഘടകമാണ്... വിശ്വാസവിഷയത്തിൽ, സത്യമുപയോഗിച്ചു വ്യക്തികളെ ആക്രമിക്കുന്നത് അപകടമെന്നപോലെ സ്നേഹത്തിന്റെ പേരിൽ സത്യത്തെ മൂടിവയ്ക്കുന്നതും അപകടമാണ് ..

നിത്യസത്യവും നിത്യസ്നേഹവുമായ ഈശോയെ അങ്ങേയ്ക്ക് സ്തുതി.

Jinto Chittilappilly Antony


മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളാണോ?

"നിത്യനിയമത്തിന് എതിരായ വാക്കോ പ്രവർത്തിയോ ആഗ്രഹമോ ആണ് പാപം". (വി. ആഗസ്തീനോസ്) അല്ല, മറ്റൊരു വ്യക്തിയെ പാപത്തിനായി വഴിതെറ്റിക്കുകയോ പ്രലോഭിപ്പിക്കുകയോ മറ്റൊരു വ്യക്തിയുടെ ..... View

"പരിശുദ്ധ കത്തോലിക്കാ സഭയെ സ്നേഹിക്കൂ! പരിശുദ്ധാരൂപിയാൽ നിറയൂ"

നമ്മുടെ ദിവ്യ രക്ഷകനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരുവനെ കത്തോലിക്കാ തിരുസഭയിൽ ഉറപ്പിച്ചു നിർത്തും. കാരണം, യേശുക്രിസ്തുവും കത്തോലിക്കാ ..... View

പരിശുദ്ധ കത്തോലിക്കാ സഭ - സത്യത്തിന്റെ പൂർണത.

സഭ ക്രിസ്തുവിന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര് ‍ ത്തിയാക്കുന്ന അവന്റെ പൂര് ‍ ണതയുമാണ്‌.(എഫേ ..... View

തിരുസ്വരൂപങ്ങളോടുള്ള കത്തോലിക്കാ വിശ്വാസിയുടെ മനോഭാവം - വിശ്വാസ വിചാരം

കത്തോലിക്ക വിശ്വാസികളുടെ ചോദ്യങ്ങൾക്ക് സഭയുടെ മൗതിക വേദപാരംഗതനായ (മിസ്റ്റിക്കൽ ഡോക്ടർ) വി. യോഹന്നാൻ ക്രൂസ് ഉത്തരം നൽകുന്നു.  ചില മാർപാപ്പാമാർ  തങ്ങളുടെ ആധ്യ ..... View

ബൃഹദാരണ്യക ഉപനിഷത്തും മിശിഹാദർശനവും

അസതോ മാ സദ്ഗമയ: തമസോ മാ ജ്യോതിർ ഗമയ: മൃത്യോർ മാ അമൃതം ഗമയ: അസത്തയിൽനിന്ന് എന്നെ സത്തയിലേക്കു നയിക്കുക ( from the unreal lead me to the real), അന്ധകാരത്തിൽ നിന്ന് എന ..... View

മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതി ..... View

ആപേക്ഷികതാവാദം, നിസ്സംഗതവാദം, സിൻക്രെറ്റിസം - സത്യവിശ്വാസത്തിനെതിരായ വാദമുഖങ്ങൾ

  "സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം" എന്ന മതാന്തര സംവാദങ്ങൾക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ  അജപാലന നിർദ്ദേശങ്ങളിൽ ഇപ്രകാരം പഠിപ്പിക്കുന്നു: "ഒരു മതം മറ്റേതൊരു ..... View

പരമാധികാരവും റോമാമാർപാപ്പയും

Reference: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോനകൾ,  CCEO ആമുഖം: അപ്പസ്തോലന്മാരുടെ പിൻഗാമികളെന്ന നിലയിൽ മാർപാപ്പയ്ക്കും, മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയ ..... View

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും കമ്യുണിസത്തിന്റെ തകർച്ചയും .

യൂറോപ്പിൽ കമ്യൂണിസത്തിന്റെ തകർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ശക്തനായ കത്തോലിക്കൻ - വിശുദ്ധ ജോൺ പോൾ രണ്ടാമൻ. പോളണ്ടിൽ ജനിച്ചു വളർന്ന ഇദ്ദേഹ ..... View

അക്രൈസ്തവ സഹോദരങ്ങളോടുള്ള ക്രൈസ്തവരുടെ സമീപനമേന്താകണം? ക്രിസ്തു മതവും മറ്റു മത വിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസം? - ആർച്ചു ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ.

      രണ്ടാം വത്തിക്കാൻ കൗൺസിലിന് ഏതാനും വർഷങ്ങൾക്ക് മുൻപ് [1956] നൽകിയ വീഡിയോ സന്ദേശം.. രണ്ടാം വത്തിക്കാൻ കൗൺസിൽ "ഒരു പുതിയ സഭ" തുടങ്ങി എന്ന് ..... View

മായം ചേർത്ത ക്രിസ്തുമതവും ഹൈന്ദവരുടെ പ്രത്യാഘാതവും

 ബ്രഹ്മാവ്,  വിഷ്ണു,  ശിവൻ, കൃഷ്ണൻ തുടങ്ങിയ ദേവന്മാരെയും വേദങ്ങളെയും അംഗീകരിക്കാത്ത ക്രൈസ്തവർക്ക് അവരുടെ പ്രതീകമായ ഓം പ്രണവം ചെയ്യുന്നത് ശരിയായിരിക്കുമോ?&nbs ..... View

ഹൈന്ദവ - ക്രൈസ്തവ മത സംവാദം

ഹിന്ദുമതമായുള്ള സംവാദത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുവാൻ ചില ചരിത്രസംഭവങ്ങൾ അനുസ്മരിക്കുന്നത് സഹായകമായിരിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ തന്നെ ഫാദർ പീറ്റർ ജോഹ ..... View

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ശ്രമം

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ഫാ. സേവ്യർ കൂടപ്പുഴ നാലു മുഖ്യകാരണങ്ങൾ നിരത്തുന്നുണ്ട്: (സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം"  എന് ..... View

ഗാനമേളയല്ല.... വി.കുര്‍ബ്ബാനയാണ്..

വിശുദ്ധകുർബാനയിലെ കൂദാശാവചനങ്ങൾ ഗാനമേളയാക്കുന്നവരോട് ! "വൈദീകൻ അനാഫൊറയിലെ കൂദാശവചനങ്ങൾ പ്രഘോഷിക്കുമ്പോൾ മറ്റു പ്രാർത്ഥനകളോ പാട്ടോ പാടി ..... View

ആമസോൺ സിനഡിൽ പ്രത്യക്ഷപ്പെട്ട പച്ചമാമ പ്രതിമയുടെ ഉത്ഭവം?

2019 ഒക്ടോബറിൽ വത്തിക്കാനിൽ നടന്ന ആമസോൺ സിനഡിൽ പ്രത്യക്ഷപ്പെട്ട പച്ചമാമ പ്രതിമയുടെ ഉത്ഭവം?   ..... View

പച്ചമാമ വെറും ഒരു സാംസ്‌കാരിക ശില്പമോ?

ദൈവശാസ്ത്ര പണ്ഡിതനായ ഫാ മിച്ച് പാക്വ [EWTN Host] പറയുന്നത് കേൾക്കാം കുറച്ചൊക്കെ കത്തോലിക്കാ വിശ്വാസത്തോട് അടുപ്പമുള്ള വ്യക്തിക്ക് പണ്ഡിതനായ ഈ വൈദികനെ അറിയേണ്ടതാണെന്നാണ് ഞ ..... View

വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളി ..... View

സാർവ്വത്രിക സൂനഹദോസുകളുടെ ഭാരതതുടർച്ച:ഉദയംപേരൂർ സൂനഹദോസ്

 1585 ൽ ഗോവ അതിരൂപതയുടെ സാമന്തരൂപയായി മാറിയ പുരാതന പൈതൃകം അവകാശപ്പെടുന്ന അങ്കമാലി രൂപതയിലെ ഉദയംപേരൂരിൽ 1599 ആണ്ടിൽ ജൂൺ 20 മുതൽ 26 വരെ നടന്ന ഒരു പ്രാദേശിക സൂനഹദോസാണ് ഉദ ..... View

Basic Catholic Faith -Sanctifying Grace:

Catechism of the catholic church ,paragraph 2014 says: "Spiritual progress tends toward ever more intimate union with Christ. This union is called "mystical" because it par ..... View

കത്തോലിക്കാ വിശ്വാസം - പുരുഷന്മാർ മാത്രമേ തിരുപ്പട്ടകൂദാശ സ്വീകരിക്കാവൂ എന്നത് സ്ത്രീകളെ തരംതാഴ്ത്തുന്നുണ്ടോ?

തിരുപ്പട്ട കൂദാശയുടെ മൂന്ന് പദവികൾ : "ദൈവസ്ഥാപിതമായ സഭാശുശ്രൂഷ,പുരാതനകാലം മുതൽക്കേ മെത്രാന്മാർ, പുരോഹിതന്മാർ, ഡീക്കന്മാർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വ് ..... View

"ക്രിസ്തുവിന്റെ സ്നേഹപ്രമാണം"

ദൈവത്തിന് നേർക്കുള്ള നമ്മുടെ സ്നേഹം നിസ്വാർത്ഥമാണെങ്കിൽ മാത്രമേ സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹവും നിസ്വാർത്ഥമാകുകയുള്ളൂ... സ്നേഹത്തിലേക്ക് വളരാൻ  ഒരുവൻ നിഷ്കളങ്കമായി പര ..... View

അനുരഞ്ജനകൂദാശ അഥവാ കുമ്പസാരം:

വേദപാരംഗതയായ വി. അമ്മത്രേസ്യ പറയുന്നു: "ദൈവചൈതന്യം മനുഷ്യാത്മാവിൽ അനസ്യൂതം നിലനിൽക്കുക ഈ ഭൗമികജീവിതത്തിൽ സാധ്യമല്ല" . ആയതിനാൽ, നമ്മിൽ ..... View

"ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സത്യത്തിനു വേണ്ടിയാണ്" - ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ

സത്യമായും സുന്ദരമായതും ഒന്നിച്ചു നിലകൊള്ളുന്നു. എന്തെന്നാൽ, ദൈവമാണ് സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഉറവിടം. (YOUCAT 461) നിങ്ങള്‍ എന്ന ..... View

സെക്യൂലരിസം (secularism), ഡീക്രിസ്റ്റനൈസെഷൻ (de-christanization), വിശ്വാസതത്വങ്ങളിലെ ആശയകുഴപ്പങ്ങൾ (doctrinal confusion) എന്നീ വിഷയങ്ങളെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷനീഡർ.

സെക്യൂലരിസം (secularism), ഡീക്രിസ്റ്റനൈസെഷൻ (de-christanization), വിശ്വാസതത്വങ്ങളിലെ ആശയകുഴപ്പങ്ങൾ (doctrinal confusion) എന്നീ വിഷയങ്ങളെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷ ..... View

രോഗശാന്തി പ്രാർത്ഥനയെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശരേഖ -വത്തിക്കാൻ

ശിക്ഷണപരമായ നിബന്ധകൾ: (1)* വകുപ്പ് I: ഏതു വിശ്വാസിയും രോഗശാന്തിക്കായി ദൈവത്തോടു പ്രാർത്ഥിക്കുന്നത് നിയമാനുസൃതമാണ്. ..... View

"കത്തോലിക്കാ വിശ്വാസവും ഓണം കുർബാനയും" - ഉണർത്തുപാട്ട്

വേദപാരംഗതനായ വി ഫ്രാൻസിസ് ദി സലാസ് പഠിപ്പിക്കുന്നു: "ദൈവത്തിന്റെയും സഭയുടെയും പ്രഖ്യാപിക്കപ്പെട്ട ശത്രുക്കളെ ഞാൻ ഇവിടെ ഒഴിവാക്കുന്നു. എന്തെന്നാൽ പാഷണ്ഡി ..... View

*അനുരഞ്ജനകൂദാശ - ചില പൗരസ്ത്യ കാനോനകൾ* CCEO *(അറിവിന്റെ വെട്ടം)*

കാനോന 722 : *§1.* അനുരഞ്ജനകൂദാശയുടെ കാർമ്മികൻ വൈദികൻ മാത്രമാണ്. *§2.* നിയമസാധുതയെ സംബന്ധിച്ച് ഒരു രൂപതാമെത്രാൻ പ്രത്യേക സാഹചര്യത്തിൽ വ്യക്തമായി എതിർക്കുന്നില ..... View

"നിർബന്ധിത മതപരിവർത്തനം കത്തോലിക്കാ തിരുസഭയുടെ അജണ്ടയോ ???"

ദൈവം മനുഷ്യന് "സ്വതന്ത്രമനസ്സ്" നൽകിയിട്ടുണ്ട്. അതിൽ മനുഷ്യന് തന്റെ "സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ" നടത്താം. ദൈവം അതിനെ ബഹുമാനിക്കുകയും പൂർണ സ്വാതന്ത്ര്യവും നല്കിയീട്ടുണ്ട്. നന് ..... View

നമ്മുടെ “കുടുംബവൃക്ഷത്തെ സൗഖ്യപ്പെടുത്താമോ” എന്നിട്ട്, “പൂർവ്വീക പാപം” തുടച്ചു നീക്കാമോ?

റോമിൽ ‍ സംഘടിപ്പിക്കപ്പെട്ട ഭൂതോച്ചാടകരുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ, ദൈവശാസ്ത്ര പണ്ഡിതനായ ഫാ. റൊഗെളിയോ അൽകാന്ററാ ഈ വിഷയത്തെ വിശകലനം ചെയ്യുന്നു. കത്തോലിക്കാ സഭ ..... View

തിരസ്കരിക്കപ്പെട്ട സ്നേഹം

സകല മനുഷ്യരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനുമായി ലോകത്തിലേക്ക് വന്ന യേശുനാഥൻ... സ്വന്തം ജനമായ യഹൂദരാൽ തിരസ്കരിക്കപ്പെടുന്നത് അവിടുത്തെ കുരിശ് മരണത്തിൽ നമുക്ക് ദർശിക്കാവുന്നത ..... ViewHome    |   Books
myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy