Home    |   Community Wall    |   Books    |   
Books

"നമ്മുടെ ദിവ്യ നാഥാ വൈദീകരോട് സംസാരിക്കുന്നു"

നമ്മുടെ ദിവ്യ നാഥാ വൈദീകരോട് സംസാരിക്കുന്നു. -  നമ്മുടെ ഈ കാലഘട്ടത്തിന്റെ ചക്രവാളത്തിൽ ഗൗരവതരമായ പ്രതീകാത്മക സംഗതികൾ വ്യാപകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അക്കാരണത്താൽ നമുക്ക് 'തക്കീതു്' നൽകുവാനും നമ്മെ ഉപദേശിക്കാനും വഴി നടത്താനും രക്ഷയുടെയും സമാധാനത്തിന്റെയും ദൈവത്തിങ്കലേക്കു നടന്നടുക്കുവാനുള്ള മാർഗം കാട്ടിത്തരുന്നതിനുമായി പരിശുദ്ധ 'അമ്മ നിരന്തരം നൽകിയ സന്ദേശങ്ങൾ - "നമ്മുടെ ദിവ്യ നാഥാ വൈദീകരോട് സംസാരിക്കുന്നു"   എന്ന പുസ്തകത്തിന്റെ വെബ് ലിങ്ക് 

http://mmp.myparish.net/






"മുന്നറിയിപ്പും ഒരുക്കവും"

അന്ത്യകാലഘട്ടത്തെപ്പറ്റി തിരുവചനാധിഷ്ഠിതമായി അറിവ് പകരാനും, ചരിത്രത്തിലൂടെയുള്ള തിരുസഭയുടെ വിശ്വാസ തീർത്ഥാടനത്തിൽ, പ്രവാചകരിലൂടെയും, വിശുദ്ധരിലൂടെയും ദൈവം വെളിപ്പെടുത്തിയിട്ടുള്ള യുഗാന്ത്യ സംഭവങ്ങളിലേക്ക് ഒന്ന് എത്തിനോക്കാനുമുള്ള ശ്രമമാണ് "മുന്നറിയിപ്പും ഒരുക്കവും" എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ വെബ് പതിപ്പിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു. 

http://munnariyippumorukkavum.ocat.in



 




"വെളിപാടിന്റെ പുസ്തകം"

യുഗാന്ത്യത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളെ ആനുകാലിക സംഭവങ്ങളുമായി ഒത്തുനോക്കുക എന്നതാണ് "വെളിപാടിന്റെ പുസ്തകം" എന്ന ഈ പുസ്തകത്തിൽ എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത്. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു ലഭ്യമായ വിവരങ്ങളിൽ കൂടി ഒരു യാത്ര... 

http://velipadintepusthakam.ocat.in/ 

 

 

പിശാചുമായി ഉടമ്പടിവച്ച ഫ്രാൻസിസ്കൻ കന്യാസ്ത്രീ കുരിശിന്റെ മഗ്ദലനയുടെ ജീവിതകഥ. സാത്താന്‍ കൈവിരലുകളില്‍ തൊട്ടനിമിഷം മുതല്‍ അവളുടെ രണ്ട് വിരലുകള്‍ക്ക് വളര്‍ച്ച മുരടിച്ചിരുന്നു. കുര്‍ബ്ബാന അപ്പം വായില്‍ സ്വീകരിക്കുന്ന തന്ത്രം സാത്താന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. അവന്‍ അവളെ ആത്മനിവൃതിയുടെ 
അനുകരണം നടത്തുന്നതെങ്ങനെ എന്ന് പഠിപ്പിച്ചിരുന്നു. ആനന്ദപരവശതയില്‍ ദൈവസ്‌നേഹത്തില്‍ നിന്നുളവാകുന്ന കരച്ചിലല്ല മറിച്ച് സാത്താന്‍ അവളെ ലാളിക്കുമ്പോഴുള്ള കരച്ചിലാണ് രാത്രിയില്‍ ഉയര്‍ന്ന് പൊങ്ങിയിരുന്നത്.

സംഭ്രമിപ്പിക്കുന്ന ഏറ്റുപറച്ചില്‍ കേട്ടിട്ട് ഇന്‍ക്വിസിറ്റര്‍ ഭയട്ടെ് എാപ്പോഴും തന്നെ കുരിശടയാളം വരച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സിസ്റ്റര്‍ മഗ്ദലന ആ വൈദികനെ ഹീനമായ വാക്കുകള്‍ ഉപയോഗിച്ച് നിന്ദിക്കുവാന്‍ തുടങ്ങി. അവള്‍ പിന്നീട് 
തറയില്‍ കിടന്ന് ഉരുളുവാന്‍ തുടങ്ങി. എന്ത് കിട്ടിയാലും കടിക്കാന്‍ തുടങ്ങി. മോശമായ രീതിയിലുള്ള ചലനങ്ങള്‍ കാണിച്ചു തുടങ്ങി.

http://magdalenaofthecross.myparish.net/


സത്യഗ്രന്ഥം ഒന്നാം ഭാഗം 

മരിയ യ ഡിവൈൻ മെഴ്‌സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത്
യാഥാർഥ്യം മാത്രം.

http://bookoftruth.myparish.net/

സത്യഗ്രന്ഥം ഒന്നാം ഭാഗം  

 


 

സത്യഗ്രന്ഥം രണ്ടാം  ഭാഗം

http://bookoftruth2.myparish.net/

സത്യഗ്രന്ഥം രണ്ടാം  ഭാഗം 

 



 
Home    |   Books
myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy